കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗവും ചീമേനി യൂണിറ്റ് മെമ്പറും ദീര്‍ഘകാലം യൂണിറ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ആദരസൂചകമായി വ്യാപാരികള്‍ ചീമേനിയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഭൗതികശരീരം ചീമേനി വ്യാപാരഭവനിലും നിടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് 11.30 ന് നിടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.








