അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗുജറാത്ത് ടൈറ്റന്‍സ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. മത്സരത്തിനുശേഷം രാത്രി ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് കളിക്കാരും പരിശീലകരും സഞ്ചരിച്ച ബസിന് തീപിടിച്ചത്. ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
ഓടിക്കൊണ്ടിരിക്കെ വാഹനം വഴിയില്‍ നിന്നു, പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബസില്‍ നിന്ന് ഇറങ്ങിയ ടീം അംഗങ്ങള്‍ക്ക് കുറച്ചുസമയം റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ ഹോട്ടലിലേക്ക് പോകുകയായിരുന്നു. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടിരുന്നു.






