യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഭര്‍ത്താവിനു അയച്ചു കൊടുത്തു; സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതി, 37 കാരിയുടെ പരാതിപ്രകാരം 32 കാരനെതിരെ കേസ്

കാസര്‍കോട്: യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇന്‍സ്റ്റഗ്രാമിലും അയച്ചു കൊടുക്കുകയും ഭര്‍ത്താവിനെയും കുട്ടിയെയും കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. മഞ്ചേശ്വരം പാവൂരിലെ 37 കാരി നല്‍കിയ പരാതിയില്‍ കുഞ്ചത്തൂരിലെ ഇബ്രാഹിം ഖലീലി(32)നെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
മെയ് 29ന് ഉച്ചയ്ക്ക് 12 മണിക്കും 30ന് രാവിലെ 10.44 മണിക്കും ഇടയിലുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും ഇബ്രാഹിം ഖലീലും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ ഭര്‍ത്താവിനു അയച്ചു കൊടുക്കുകയും സോഷ്യല്‍ മീഡിയ വഴി മോശമായ രീതിയില്‍ പിന്തുടരുകയും ചെയ്തതായി പറയുന്നു. പരാതിക്കാരിയുടെ സ്ത്രീത്വത്തിനു മാനഹാനി വരുത്തണമെന്ന രീതിയില്‍ പെരുമാറിയതായും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page