കാസര്‍കോട്: യുവാവും പെണ്‍സുഹൃത്തും ഒന്നിച്ചുള്ള സ്വകാര്യ വീഡിയോ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. അണങ്കൂരിനു സമീപത്തെ 21കാരന്റെയും കാസര്‍കോട്ടെ 20കാരിയുടെയും പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ ഖാദര്‍ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2025 സെപ്തംബര്‍ 18നും 2026 മെയ് 31 വരെയുള്ള സമയങ്ങളിലായി യുവാവില്‍ നിന്നു നേരിട്ടും ഗൂഗിള്‍ പേ വഴിയും പണം കൈക്കലാക്കിയെന്നു പരാതിയില്‍ പറഞ്ഞു.
സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു





