കാസര്‍കോട്: ജോലിക്കിടയില്‍ കാലിനുണ്ടായ മുറിവിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി വീട്ടില്‍ കഴിയുകയായിരുന്ന ബേഡകം കൊളത്തൂര്‍ രാമനടുക്കത്തെ ജഗദീശ് (35) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു.
ഇന്നലെ വൈകിട്ടാണ് ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷം മുമ്പു മരം മുറിക്കുന്നതിനിടയിലാണ് കാലിന് മുറിവേറ്റത്. പിന്നീട് വീട്ടിലായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. ബിന്ദുവാണ് ഭാര്യ. മക്കള്‍: വിജേഷ്, വനിത.





