മാസപ്പടി കേസ്; ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; സി.എം.ആര്‍.എല്ലിനും വീണയ്ക്കും തിരിച്ചടി

എറണാകുളം : മാസപ്പടി കേസില്‍ ഇഡി അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചു. ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയതെന്ന് സി.എം.ആര്‍.എല്‍ വാദിച്ചു. സി.എം.ആര്‍.എല്ലിനെതിരെ എഫ്.ഐ.ആര്‍ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമന്‍സ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതെന്നും, സി.എം.ആര്‍.എല്‍ വാദിച്ചു.

എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട കേസായതിനാല്‍ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു. നിരപരാധിത്വം വ്യക്തമാക്കാന്‍ സി.എം.ആര്‍.എല്ലിന് രേഖകള്‍ നല്‍കാം. കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോ എന്നു ഹൈക്കോടതി പറഞ്ഞു. ലിസ്റ്റഡ് കമ്പനി അല്ലേ, എക്‌സാലോജിക് ആയുള്ള രേഖകള്‍ അല്ലേ ഇഡി ചോദിച്ചതെന്നും സി.എം.ആര്‍.എല്ലിനോട് കോടതി ആരാഞ്ഞു.

തുടര്‍ന്ന് വാദം നീട്ടി കൊണ്ട് പോകേണ്ടെന്ന് കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലത്തിന്റെ ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകനും വ്യക്തമാക്കി. ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ.വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

അന്വേഷണത്തില്‍ അടിയന്തര സ്റ്റേ നല്‍കാത്ത കോടതി വിധി സി.എം.ആര്‍.എല്ലിന് മാത്രമല്ല,
എക്‌സലോജിക് സൊല്യൂഷന്‍സിനും ഉടമ ടി. വീണക്കും തിരിച്ചടിയാണ്.
അന്വേഷണം സ്റ്റേ ചെയ്യാത്തതിനാല്‍ ഇ.ഡി വീണയ്‌ക്കെതിരെ അറസ്റ്റ് ചെയ്യല്‍ നടപടി എടുക്കുകയോ , വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുമോ എന്ന് ആകാംക്ഷ ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page