കൊച്ചി: സ്‌കൂട്ടറില്‍ ലോറി ഇടിച്ച് യുവതി മരിച്ചു. എറണാകുളം വാഴക്കുളം ടൗണിനടുത്ത് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മൂവാറ്റുപുഴ നാസ് റോഡ് കണ്ടത്തിലെ അനീഷ (46) ആണ് മരിച്ചത്. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ തൊടുപുഴയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനീഷയെ
ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍ ഉറങ്ങിയതാകാം കാരണമെന്ന് സംശയിക്കുന്നു. അനീഷ സംഭവ സ്ഥലത്ത് മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റിയാദില്‍ ജോലി ചെയ്യുന്ന മൂസയാണ് അനീഷയുടെ ഭര്‍ത്താവ്. മക്കള്‍: ഹൈഫു ഫാത്തിമ, ഹാനി മൂസ, ഹാദി മൂസ.






