പെരുന്നാൾ ദിനത്തിൽ പുഴ കാണാനെത്തിയ 4 വയസുകാരി മിനിലോറിയിടിച്ച് മരിച്ചു ; മാതാപിതാക്കൾക്കു ഗുരുതരം
പയ്യന്നൂർ: പെരുന്നാള്‍ ദിനത്തിൽ മാതാപിതാക്കള്‍ക്കൊപ്പം പുഴ കാണാനെത്തിയ നാല് വയസുകാരി മിനിലോറിയിടിച്ചു മരിച്ചു.ഇരിക്കൂര്‍ ദാറുല്‍ അമാനിലെ പി.കെ. സാജിദ് (46)- പാവന്നൂര്‍ മൊട്ടിയിലെ എ.കെ.മൈമൂനത്ത് (39) ദമ്പതികളുടെ മകള്‍ തസ്‌റിഫ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പാവന്നൂര്‍ കടവിന് സമീപമായിരുന്നു അപകടം.മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറിലാണ് തസ്‌റിഫ പാവന്നൂര്‍ കടവ് പാലത്തിന് സമീപമെത്തിയത്. സ്‌കൂട്ടര്‍ നിര്‍ത്തി മാതാപിതാക്കള്‍ മകള്‍ക്കൊപ്പം ഇറങ്ങുമ്പോള്‍ പാവന്നൂര്‍ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. …