കാസര്‍കോട്: ഒരു മാസം മുമ്പ് വിവാഹിതയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോല്‍, ബേത്തൂര്‍പാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്.
കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ അശ്വതി അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറക്കളായി ,ചീറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്, മെയ് 18ന് കാസര്‍കോട്ടെ താമസസ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍, പ്രാഥമിക ചികിത്സക്കു ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







