കോഴിക്കോട്: ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു.
കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കളിക്കുന്നതിനിടെ കുട്ടി വീട്ടിലെ ഡൈനിങ് ടേബിളില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ മരിച്ചു.







