ജി സുധാകരൻ കുട്ടിച്ചാത്തൻ ആണോ എന്ന് സിപിഎം മുൻ എംഎൽഎ യു പ്രതിഭ

ആലപ്പുഴ :സിപിഎം മുൻ നേതാവ് ജി സുധാകരൻ കുട്ടിച്ചാത്തൻ ആണോ എന്ന് സിപിഎം മുൻ എം. എൽ.എ .യു പ്രതിഭ ആരാഞ്ഞു.സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും താൻ ജയിക്കുമെന്ന സുധാകരന്റെ അവകാശവാദമാണ് അത്തരം സംശയം ഉണ്ടാക്കുന്നതെന്ന് പാർട്ടിയുടെ ജില്ലാ തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ അവർ പരിഹസിച്ചു. കായംകുളം മണ്ഡലത്തിൽ തന്നെ തോൽപ്പിക്കാൻ സുധാകരൻ പലരോടും ഫോണിൽ ആവശ്യപ്പെട്ടു എന്ന് പ്രതിഭ ആരോപിച്ചു. 2021ൽ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും സുധാകരൻ പണം പിരിച്ചുവെന്നും അതിന്റെ കണക്ക് പാർട്ടിക്ക് നൽകിയില്ലെന്നും അന്നത് പുറത്ത് പറയാതിരുന്നതിന്റെ ഫലമാണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. തന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുതെന്ന് പ്രതിഭ താക്കീത് ചെയ്തു. പിണറായിക്കും ഗോവിന്ദനും എതിരെ തിരഞ്ഞെടുപ്പ് അവലോകന യോഗം രൂക്ഷ വിമർശനം ഉന്നയിച്ചു .കുറ്റം പിണറായിയുടെ മേൽ മാത്രം ചുമത്തേ ണ്ടെന്നു ചില അംഗങ്ങൾ തിരിച്ചടിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page