കാസര്‍കോട്: പെരുന്നാള്‍ ദിവസം രാവിലെ പള്ളിയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ദമ്പതികളെ കാണാതായതായി പരാതി. സഹോദരന്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണ തുടങ്ങി. മഞ്ചേശ്വരം, കുഞ്ചത്തൂരിലെ കെ ഇ മുനാസ് (31), ഭാര്യ അഫ്‌ന (26) എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച രാവിലെ ഏഴിനു പള്ളിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് ഇരുവരും ഥാര്‍ ജീപ്പുമായി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു സഹോദരന്‍ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഏറെ നേരെ കഴിഞ്ഞിട്ടും വിവരങ്ങള്‍ ലഭിക്കുകയോ, തിരിച്ചു വരികയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







