കോഴിക്കോട്: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ.പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സംഭവത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.







