പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാര്‍ഡ് രാഗം കോര്‍ണര്‍ മെമ്പറായ ചങ്ങ്‌തൊടിയില്‍ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.
ജോലിവാഗ്ദാനം നല്‍കി യുവതിയെ ചാത്തന്‍കുന്നിലെ നേതാവിന്റെ വീട്ടില്‍വെച്ചും, വിവിധ സ്ഥലങ്ങളിലുമെത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.







