കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്തിന്റെ സമഗ്ര വികസനം: ഗവര്‍ണര്‍

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വികസനത്തിനു കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യ പുരോഗതി അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തികള്‍ക്കാണ് മുന്‍തൂക്കം നല്‍കുകയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
നയ പ്രഖ്യാപന പ്രസംഗത്തിലെ മറ്റു പ്രസക്തഭാഗങ്ങള്‍ ഇങ്ങിനെ: – എല്ലാവര്‍ക്കും തുല്യ നീതിയും പുരോഗതിയും വികസനവും ഉറപ്പാക്കും ,ഭരണം സുതാര്യമായിരിക്കും, അഴിമതി രഹിത ഭരണത്തിന് ഊന്നല്‍, പുതു കേരളം സൃഷ്ടിക്കും, ഇന്ദിര ഗ്യാരന്റി നടപ്പിലാക്കും, ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്രാസൗജന്യം,സാമൂഹ്യ പെന്‍ഷന്‍ 3000 രൂപ, വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പോക്കറ്റ് മണി, വിലക്കയറ്റം നിയന്ത്രിക്കും, സഹകരണ മേഖലയെ ശക്തിപ്പെടുത്തും , ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തും , കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും, എക്‌സൈസ് വകുപ്പിനെ നവീകരിക്കും,ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി, മാനുഷികതയ്ക്ക് ഊന്നല്‍ നല്‍കും, മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, പൊലീസില്‍ സമഗ്ര വികസനം, വ്യവസായ മേഖലയില്‍ ഏകജാലക സംവിധാനം, പട്ടയ വിതരണം കാര്യക്ഷമമാക്കും, ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ കമ്മീഷനെ നിയമിക്കും, സേവനമേഖലയ്ക്ക് ഊന്നല്‍, വഖഫ് ബോര്‍ഡ് നവീകരിക്കും, നാലുവരിപാതകളുടെ എണ്ണം കൂട്ടും, ഭരണ സുതാര്യത ഉറപ്പുവരുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page