കാസർകോട് : സഹകരണ വകുപ്പ് അസിസ്റ്റൻ്റ് റജിസ്‌ട്രാറായി വിരമിച്ച പുല്ലൂർ, ശ്രീകൃഷ്ണനിലയത്തിലെ കെ. കുഞ്ഞമ്പു (93) അന്തരിച്ചു. അതിയാൽ തറവാട് കാരണവരാണ്. പുല്ലൂർ വിഷ്ണു മൂർത്തി ക്ഷേത്രം മാനേജർ, കണ്ണാങ്കോട്ട് ഭഗവതി ക്ഷേത്രം പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ:വി.വി. നാരായണിക്കുട്ടി (മുൻ പ്രഥമാധ്യാപിക, ആയമ്പാറ ഗവ.യു .പി സ്‌കൂൾ)
മക്കൾ : ഡോ വി.വി.സുജാത (തിരുവനന്തപുരം), കെ. അജയകുമാർ (യു.ബി. എസ് . പൂനെ ), കെ . സജിത് കുമാർ ( യു. എസ്. എ ). മരുമക്കൾ: കെ. എസ് . ശ്രീകുമാർ (ജേണലിസ്റ്റ് ),
സ്മിത കരൺ (കോഴിക്കോട് ), ബിന്ദിയ (യു. എസ്. എ ).
സഹോദരങ്ങൾ: പരേതരായ പി . മാലിങ്കൻ, കെ.രാമൻ
സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10.30 ന് വീട്ടു വളപ്പിൽ .







