കാസര്‍കോട്: വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. തളങ്കര, നെച്ചിപ്പടുപ്പിലെ അഹമ്മദ് സിറാസ് ഹസ്ബറിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
പെരുന്നാള്‍ ദിനമായ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്കും നാലേ കാലിനും ഇടയിലുള്ള സമയത്താണ് സ്‌കൂട്ടര്‍ മോഷണം പോയതെന്നു പരാതിയില്‍ പറഞ്ഞു.സ്കൂട്ടർ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.






