ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകൾ നിറഞ്ഞ നദിയിൽ തള്ളിയ നിലയിൽ

പി പി ചെറിയാൻ ക്രൂഗർ നാഷണൽ പാർക്ക് : ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏണസ്റ്റ് മറെയ്സ് (71), ഭാര്യ ദിന (73) എന്നിവരെ കൈകൾ പിന്നിൽ കെട്ടി, ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം മുതലകൾ നിറഞ്ഞ ലിംപോപോ നദിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. നദിയിൽ ആനക്കൂട്ടത്തെ കാണാനെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വന്യമൃഗ വേട്ടക്കാരെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ …

നോർത്ത് അമേരിക്ക മാർ തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം പ്രവർത്തനം ഉദ്ഘാടനം ജൂൺ 4-ന്

പി പി ചെറിയാൻ ന്യൂയോർക് : നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച നടക്കും. ‘വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം’ എന്ന പ്രമേയവുമായി വെർച്വൽ പ്ലാറ്റ്‌ഫോമായ സൂം വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും . മിഷനറി ഡോക്ടർ റോഷിൻ മേരി കോശിപ്രഭാഷണം നടത്തും. …

മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്, മാണിക്കോത്ത് കൊളവയല്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അക്രമ വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തി പ്രതിയായ ഉപ്പള, മണിമുണ്ടയിലെ സുഹൈലി (30)നെ അറസ്റ്റ് ചെയ്തു.നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാ തലവനും മംഗളൂരുവില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്ത കാലിയാ റഫീക്കിന്റെ മകനുമാണ് സുഹൈല്‍ എന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് …

മംഗ്‌ളൂരുവിലേക്ക് ജോലിക്ക് പോയ യുവാവ് എവിടെ?; മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോയ യുവാവിനെ കാണാതായതായി പരാതി. ഉപ്പള, കോടിബയല്‍, കോടങ്കൈ ഹൗസിലെ കൊച്ചണ്ണഷെട്ടിയുടെ മകനും ബന്തിയോട് , കരവൂരിലെ ബന്ധുവീട്ടില്‍ താമസക്കാരനുമായിരുന്ന സച്ചിന്‍ കുമാറി(34)നെയാണ് കാണാതായത്.2024 മാര്‍ച്ച് മാസം മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് സച്ചിന്‍കുമാര്‍. ജോലി സ്ഥലത്തേക്ക് പോയാല്‍ മാസങ്ങള്‍ കഴിഞ്ഞു മാത്രം തിരികെ വീട്ടിലെത്തുന്ന സ്വഭാവക്കാരനാണ് ഇയാള്‍. അതിനാല്‍ തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിനിടയില്‍ മുംബൈയില്‍ താമസക്കാരിയായ സഹോദരി …

നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

കാസര്‍കോട്: നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യങ്ങള്‍ മല പോലെ വളരുന്നു. കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതി ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പരിസരവാസികള്‍ക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമു ണ്ടായിട്ടുണ്ട്. ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരുന്നു. മുനിസിപ്പാലിറ്റി സ്ഥലത്താണ് മാലിന്യമല വളര്‍ന്നുകൊണ്ടിരിക്കുന്നത്. മാലിന്യം മലയായാല്‍ അത് ഒരു തണലാവുമെന്നാണ് അധികൃതരുടെ നിലപാടെന്നു നാട്ടുകാര്‍ പറയുന്നു. കാടുകള്‍ മൂടിക്കിടക്കുന്നതിനാല്‍ പാമ്പുകളും ഇവിടെ പെറ്റു പെരുകുന്നുണ്ടെന്നു പറയുന്നു. റോഡിലൂടെ ഇഴഞ്ഞ് …

വിദ്യാര്‍ത്ഥിനി ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു; ചോരകുഞ്ഞിനെ വെന്റിലേഷനിലൂടെ തെരുവുനായ്ക്കള്‍ക്ക് നേരെ എറിഞ്ഞു, പിന്നീട് സംഭവിച്ചത്…

ആലപ്പുഴ: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വിദ്യാര്‍ത്ഥിനി ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു. ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ വെന്റിലേഷന്‍ വഴി പുറത്തേക്ക് എറിഞ്ഞു. തെരുവുനായ്ക്കള്‍ തമ്പടിച്ചിരുന്ന സ്ഥലത്തേക്കാണ് കുഞ്ഞ് ചെന്ന് വീണത്. കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും സ്ഥലത്തേക്ക് കുതിച്ചെത്തി കുഞ്ഞിനെ വാരിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. ടിഷ, ഡോ.ആല്‍ഫി, നഴ്‌സിംഗ് ഓഫീസര്‍ ജിഷ, അസിസ്റ്റന്റ് മാരായ അനില്‍, റെജീന എന്നിവരും സുരക്ഷാ ജീവനക്കാരുമാണ് …

അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന് ആസ്ക് ആലംപാടി സഹായം നൽകി

കാസർകോട് :അപകടത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ആസ്‌ക് ആലംപാടി ചികിത്സാസഹായം നൽകി. ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും  പതിനായിരം രൂപയാണ് നൽകിയത്. ആസ്‌ക് അംഗം സാദിഖ് മിഹ്റാജ് തുക ജന. സെക്രട്ടറി ഹവാസിന് കൈമാറി, വൈസ് പ്രസിഡണ്ട് ശിഹാബ് സി എം, ക്ലബ്ബ് അംഗം ഹമീദ് പണ്ഡിത് സംബന്ധിച്ചു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ബസ് ടൈം കീപ്പര്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ബസ് ടൈം കീപ്പര്‍ കുമ്പള, കഞ്ചിക്കട്ട,കട്ടയ്ക്കു സമീപത്തെ ചന്ദ്രശേഖര ഭണ്ഡാരി(63) ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അനക്കമില്ലാതെ കാണപ്പെടുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിഎംഎസ്-ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ചന്ദ്രശേഖര ഭണ്ഡാരി.നേരത്തെ ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: …

സാദിക്ക് കടപ്പുറംട്രോഫി പി എഫ് സി പെരിയടുക്കക്ക്

കാസര്‍കോട്: സി.വൈ.സി.സി ചൗക്കിയുടെ സാദിക്ക് കടപ്പുറം മെമ്മോറിയല്‍ ട്രോഫി പി എഫ് സി പെരിയടുക്കക്ക് ലഭിച്ചു. പന്ത്രണ്ട് ടീമുകള്‍ പങ്കടുത്ത കളിയില്‍ ബി എഫ് സി ബദ്‌രിയ നഗര്‍ റണ്ണേഴ്‌സായി. ചാമ്പ്യന്‍മാര്‍ക്കുളള ക്യാഷ് അവാര്‍ഡും ട്രോഫിയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി സമ്മാനിച്ചു. റണ്ണേഴ്‌സ്‌നുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും അസീസ് കടപ്പുറം നല്‍കി.മാന്‍ ഓഫ് ദ സീരിയസ് ദീക്ഷിത് കുണ്ടറിന് പഞ്ചായത്ത് മെമ്പര്‍ ഹനീഫ് കടപ്പുറം ട്രോഫി കൈമാറി. ബെസ്റ്റ് ബൗളറായ മഷൂദിന് സിറാജ് …

മൂന്നാമത് സംസ്ഥാന ലങ്കടി ചാമ്പ്യൻസ്ഷിപ്പിൽ കാസർകോടിന് മിന്നും തിളക്കം

കണ്ണൂർ :ശ്രീകണ്ഠാ പുരത്തു നടന്ന മൂന്നാമത് ലങ്കടി സ്റ്റേറ്റ് ചാമ്പ്യൻസ്ഷിപ്പിൽ മത്സരിച്ച 5 ഇങ്ങളിലും കാസർകോട് കിരീടമണിഞ്ഞു.സീനിയർ ബോയ്സ്,സീനിയർ ഗേൾസ്,ജൂനിയർ ബോയ്സ് ജൂനിയർ ഗേൾസ്,സബ് ജൂനിയർ ബോയ്സ് എന്നീ വിഭാഗത്തിലാണ് കാസർകോട് മിന്നും വിജയം നേടിയത്. പരിശീലകാരായ രാജേഷ് കൃഷ്ണ,ശ്രീദേവി.എം, ബിന്ദു,പി,മാനേജർമാരായ ജില്ലാ അസോസിയേഷൻ സെക്രട്ടറി ഷെരീഫ് ,എം.അനീഷ എന്നിവരുടെ നേത്രത്തിലുള്ള ടീം അംഗങ്ങളാണ് മികച്ച വിജയം നേടിയത് സംസ്ഥാന പ്രസിഡന്റ്‌ കെ വി ഗോപാലൻ,സംസ്ഥാന ടെക്നിക്കൽ ഡയറക്ടർ സുജേഷ് കൃഷ്ണ,റഫ്രീ പാനൽ അംഗം റീജു എം …

യുവാവിനെ അടച്ചിട്ട മുറിയിൽ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് :യുവതി ഉൾപ്പെടെ മൂന്നുപേർ റിമാൻഡിൽ

തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് അരുവിപ്പാറ തെക്കേ വിളയിലെ സുജിത്ത്( 32 ), ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസക്കാരിയായ കായംകുളം വള്ളിക്കുന്ന് സരിത (37 )എന്നിവരാണ് അറസ്റ്റിലായത് . തിരുവനന്തപുരം വെമ്പായം പുത്തൻ വിളയിലെ ശരത്തിനെ (37 )ആണ് ഇവർ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച് കൊല്ലാൻ ശ്രമിച്ചത്. 2021ൽ കരമനയിലെ വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും .പ്രതികളും ശരത്തും മുൻ പരിചയക്കാരാണ്. …

പ്ലസ് ടു പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക്

തിരുവനന്തപുരം :പ്ലസ് ടു പരീക്ഷാഫലം ഇന്ന് മൂന്നുമണിക്ക് മന്ത്രി എസ് .ഷംസുദ്ദീൻ പ്രഖ്യാപിക്കും. പരീഷാ ഫലം അതിനുശേഷം വെബ് സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വി എച്ച് എസ് ഇ യിൽ 70. o6% വും ആയിരുന്നു വിജയo. ഇത്തവണ ഹയർ സെക്കൻഡറി ക്കു 4.52 ലക്ഷം വിദ്യാർത്ഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക്26 82 6 പേരുമാണ് പരീക്ഷ എഴുതിയത്.

പൊലീസുകാരന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്ക് കത്തിച്ച രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം : പോലീസുകാരന്റെ വീട്ടിൽ നിറുത്തിയിരുന്ന ബൈക്ക് തീവച്ചു നശിപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്ടെ ആരതി, ഇടുക്കിയിലെ ഗായത്രി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനിതകളുടെ നേതൃത്വത്തിൽ ഇത്തരമൊരു കേസ് സംസ്ഥാനത്ത് അപൂർവ്വമാണ്. പോലീസ് കസ്റ്റഡിയിൽ ആയ ആരതിയെ വിഷം കഴിച്ച് ആവശയായ നിലയിൽ പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള സ്റ്റേഷനിലെ പോലീസുകാരനായ വിവേകിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്കാണ് ശനിയാഴ്ച രാത്രി യുവതികൾ തീവച്ചത്. കാർ ഷെഡ്ഡിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു:​പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുണ്ട്. ഇറാനുമായുള്ള സമാധാന കരാറിന് യുഎസ് അനാവശ്യ തിടുക്കം കാണിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, കൂടുതൽ ഗൾഫ് രാജ്യങ്ങൾ ഇസ്രായേലിനെ അംഗീകരിക്കുന്ന ‘എബ്രഹാം ഉടമ്പടി’യിൽ ഒപ്പുവെക്കണമെന്ന പുതിയ നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. സമാധാന നീക്കങ്ങളുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ​ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നേക്കും​ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന തന്ത്രപ്രധാനമായ …