ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകൾ നിറഞ്ഞ നദിയിൽ തള്ളിയ നിലയിൽ

പി പി ചെറിയാൻ

ക്രൂഗർ നാഷണൽ പാർക്ക് : ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏണസ്റ്റ് മറെയ്സ് (71), ഭാര്യ ദിന (73) എന്നിവരെ കൈകൾ പിന്നിൽ കെട്ടി, ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം മുതലകൾ നിറഞ്ഞ ലിംപോപോ നദിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. നദിയിൽ ആനക്കൂട്ടത്തെ കാണാനെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.

വന്യമൃഗ വേട്ടക്കാരെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ഫോർ ബൈ ഫോർ വാഹനം കൊലയാളികൾ മോഷ്ടിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page