കാസര്‍കോട്: സി.വൈ.സി.സി ചൗക്കിയുടെ സാദിക്ക് കടപ്പുറം മെമ്മോറിയല്‍ ട്രോഫി പി എഫ് സി പെരിയടുക്കക്ക് ലഭിച്ചു. പന്ത്രണ്ട് ടീമുകള്‍ പങ്കടുത്ത കളിയില്‍ ബി എഫ് സി ബദ്‌രിയ നഗര്‍ റണ്ണേഴ്‌സായി. ചാമ്പ്യന്‍മാര്‍ക്കുളള ക്യാഷ് അവാര്‍ഡും ട്രോഫിയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി സമ്മാനിച്ചു. റണ്ണേഴ്‌സ്‌നുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും അസീസ് കടപ്പുറം നല്‍കി.
മാന്‍ ഓഫ് ദ സീരിയസ് ദീക്ഷിത് കുണ്ടറിന് പഞ്ചായത്ത് മെമ്പര്‍ ഹനീഫ് കടപ്പുറം ട്രോഫി കൈമാറി. ബെസ്റ്റ് ബൗളറായ മഷൂദിന് സിറാജ് കെ.കെ പുറം ട്രോഫി കൈമാറി. മികച്ച ബാറ്റ്‌സ്മാനുള്ള അവാര്‍ഡ് ദീക്ഷിത് കുണ്ടാറിന് ഷാഫി കെ.കെപുറം കൈമാറി. ബെസ്റ്റ് ഫീല്‍ഡര്‍ വിശ്വ കുമ്പളക്ക് അലി കടപ്പുറം ട്രോഫി സമ്മാനിച്ചു. ദര്‍വേഷ് ചൗക്കി നന്ദി പറഞ്ഞു.






