നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

കാസര്‍കോട്: നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യങ്ങള്‍ മല പോലെ വളരുന്നു. കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതി ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പരിസരവാസികള്‍ക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുമു ണ്ടായിട്ടുണ്ട്. ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരുന്നു. മുനിസിപ്പാലിറ്റി സ്ഥലത്താണ് മാലിന്യമല വളര്‍ന്നുകൊണ്ടിരിക്കുന്നത്. മാലിന്യം മലയായാല്‍ അത് ഒരു തണലാവുമെന്നാണ് അധികൃതരുടെ നിലപാടെന്നു നാട്ടുകാര്‍ പറയുന്നു. കാടുകള്‍ മൂടിക്കിടക്കുന്നതിനാല്‍ പാമ്പുകളും ഇവിടെ പെറ്റു പെരുകുന്നുണ്ടെന്നു പറയുന്നു. റോഡിലൂടെ ഇഴഞ്ഞ് പോകുന്ന പാമ്പുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. തൂഫാന്‍സ് നെല്ലിക്കുന്ന്,സ്റ്റാക്‌സ് നെല്ലിക്കുന്ന്,നെല്ലിക്കുന്ന് സ്‌പോര്‍ട്ടിംഗ് എന്നീ ക്ലബ്ബുകള്‍ മുന്‍ ജില്ലാ കലക്ടര്‍ക്കും എം.എല്‍.എയ്ക്കും മുനിസിപ്പാലിറ്റിക്കും ഇതിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരിഹാര നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരും ക്ലബ്ബു ഭാരവാഹികളും പറയുന്നു.
മാലിന്യങ്ങള്‍ കാരണം തെരുവ് നായ്ക്കളും, പെരുകുന്നുണ്ട്. നായ്ക്കളുടേയും പാമ്പുകളുടേയും ശല്യം കാരണം സന്ധ്യാ സമയമായാല്‍ ഇതുവഴി നടന്നു പോകാനോ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയാണ്. രാവിലെ മദ്‌റസയില്‍ പോകുന്ന കുട്ടികള്‍ക്ക് തെരുവ് നായ്ക്കളും പാമ്പുകളും ഭീഷണിയായിട്ടുണ്ടെന്നും പറയുന്നു. സ്‌കൂളുകള്‍ തുറക്കുന്നതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മഴ ആരംഭിക്കുന്നതോടെ പകര്‍ച്ച വ്യാധികള്‍ പടരാനും അവസരമുണ്ടാകുമെന്ന് പറയുന്നു. അതു കൊണ്ട് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്നു നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡില്‍ മാലിന്യം വരാതിരിക്കാനുള്ള നടപടി മുനിസിപ്പലിറ്റി നിക്ഷ്പക്ഷമായും കൃത്യമായും ചെയ്യണം. നിയമവിരുദ്ധമായി മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ പണിയല്ലേ എന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

ശരിക്കും ഇവിടെ യാണ് മാറ്റം വരേണ്ടത്

RELATED NEWS
Scroll to top

You cannot copy content of this page