കണ്ണൂർ :ശ്രീകണ്ഠാ പുരത്തു നടന്ന മൂന്നാമത് ലങ്കടി സ്റ്റേറ്റ് ചാമ്പ്യൻസ്ഷിപ്പിൽ മത്സരിച്ച 5 ഇങ്ങളിലും കാസർകോട് കിരീടമണിഞ്ഞു.
സീനിയർ ബോയ്സ്,സീനിയർ ഗേൾസ്,ജൂനിയർ ബോയ്സ് ജൂനിയർ ഗേൾസ്,സബ് ജൂനിയർ ബോയ്സ് എന്നീ വിഭാഗത്തിലാണ് കാസർകോട് മിന്നും വിജയം നേടിയത്. പരിശീലകാരായ രാജേഷ് കൃഷ്ണ,ശ്രീദേവി.എം, ബിന്ദു,പി,മാനേജർമാരായ ജില്ലാ അസോസിയേഷൻ സെക്രട്ടറി ഷെരീഫ് ,എം.അനീഷ എന്നിവരുടെ നേത്രത്തിലുള്ള ടീം അംഗങ്ങളാണ് മികച്ച വിജയം നേടിയത്
സംസ്ഥാന പ്രസിഡന്റ് കെ വി ഗോപാലൻ,സംസ്ഥാന ടെക്നിക്കൽ ഡയറക്ടർ സുജേഷ് കൃഷ്ണ,റഫ്രീ പാനൽ അംഗം റീജു എം എന്നിവർ ടീമിന്റെ വിജയത്തിൽ പങ്കാളികളായിരുന്നു .







