കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ബസ് ടൈം കീപ്പര്‍ കുമ്പള, കഞ്ചിക്കട്ട,കട്ടയ്ക്കു സമീപത്തെ ചന്ദ്രശേഖര ഭണ്ഡാരി(63) ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അനക്കമില്ലാതെ കാണപ്പെടുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിഎംഎസ്-ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ചന്ദ്രശേഖര ഭണ്ഡാരി.
നേരത്തെ ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മീനാക്ഷി. മക്കള്‍: നിഷ, നിതേഷ്. മരുമകന്‍ :നിതേഷ്. സഹോദരങ്ങള്‍: സഞ്ജീവ, ശാരദ.
പൊയ്യക്കണ്ടത്തെ ചന്ദ്രാവതി അന്തരിച്ചു

കാസർകോട്:ബദിയടുക്ക,നെക്രാജെ, പൊയ്യക്കണ്ടത്തെ പരേതനായ കണ്ണപ്പ ആചാര്യയുടെ ഭാര്യ ചന്ദ്രാവതി(87)അന്തരിച്ചു.
മക്കള്‍: പുരുഷോത്തമ ആചാര്യ, സുബ്രഹ്മണ്യ ആചാര്യ, സുരേശ, ഗണേശ, ദിനേശ, വേണുഗോപാല, ഗായത്രി. മരുമക്കള്‍: പുഷ്പലത, രേണുക, ഭുവനേശ്വരി, കവിത, സുമ, ആശലത, ഭവാനി ശങ്കര്‍.
സഹോദരങ്ങള്‍: ഭൂദേവി, പരേതയായ സരസ്വതി.






