16 വ്യാജ വളകൾ പണയം വച്ച് 12, 68,000 രൂപ തട്ടിയെടുത്തു

പയ്യന്നൂർ: ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് 12,68,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെറുകുന്ന് മടക്കര കുപ്പുരയില്‍ ഹൗസില്‍ ജാഫര്‍ സിദിഖിന് (43) എതിരെയാണ് കേസ്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മാട്ടൂല്‍ ശാഖയില്‍ 2026മാര്‍ച്ച് 23നും മെയ് 16നുമിടയിലുള്ള നാലു ദിവസങ്ങളില്‍ നാല് തവണയായി 16 വ്യാജ സ്വര്‍ണവളകള്‍ പണയംവെച്ച് പണം തട്ടിയെന്നാണ് പരാതി. ബാങ്ക് മാനേജര്‍ സിന്‍ഷ ബി. നമ്പ്യാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

അഡുക്കത്തു വയലിലെ എ.എ. അബ്ബാസ് അന്തരിച്ചു

കാസര്‍കോട്: അഡുക്കത്ത്ബയലിലെ എ.എ. അബ്ബാസ് (73) അന്തരിച്ചു. പരേതരായ അബ്ദുല്‍ കാദറിന്റെയും (കായിച്ച), ആസ്യമ്മയുടെയും മകനാണ്. ഖബറടക്കം അടുക്കത്ത് ബയല്‍ പഴയ ജുമാഅത്ത് പളളി ഖബര്‍സ്ഥാനില്‍ നടന്നു. ഭാര്യ:ബല്‍ക്കീസ് (ചട്ടഞ്ചാല്‍). മക്കള്‍: ജഹനാര (സൗദി), ആഷിഫ് പര്‍വീസ്, ഷുഹൈബ് (സൗദി), സജ്വാന (ചൂരി).മരുമക്കള്‍: മുഹമ്മദ് (സൗദി), സജ്ജാദ് (സഫ മില്‍ ചൂരി), ഹസീമ, നാഫിയ.സഹോദരങ്ങള്‍: എ. അബ്ദുല്ല, എ.മുഹമ്മദ് കുഞ്ഞി (പ്രവാസി), എ.കെ. ശാഫി (പ്രവാസി), എ. അബ്ദുല്‍ ഗഫൂര്‍ (ബിസിനസ്സ്), എ.എ. റഫീക്ക് (പ്രവാസി)സഹോദരിമാര്‍: റാബിയ …

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പെണ്‍കുട്ടികള്‍ മുന്നില്‍, ഏറ്റവും കുറവ് വിജയം കാസര്‍കോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 77.97 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം ഷംസുദ്ദീൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 3,72,423 പേരാണ് ഇത്തവണ റെഗുലറായി പരീക്ഷ എഴുതിയത്. ഇവരില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 1,79,672 ആണ്‍കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇവരില്‍ 1,22,906 പേര്‍ വിജയിച്ചു.1,92,751 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,67,475 പേര്‍ ഉപരിപഠന …

‘രക്ഷാപ്രവര്‍ത്തനം’;മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: നവകേരള യാത്രക്കിടയില്‍ പ്രതിഷേധിച്ച കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. ഇതു സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തു നിന്നു ഉത്തരവിറങ്ങി.ഗണ്‍മാനായിരുന്ന അനില്‍ കുമാര്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അനില്‍ കുമാര്‍ 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ്. 2023ല്‍ ആലപ്പുഴയിലാണ് സസ്‌പെന്‍ഷന് അടിസ്ഥാനമായ സംഭവം നടന്നത്. ഡിസംബര്‍ 5ന് നവകേരള പരിപാടിക്ക് എത്തിയ …

ദേശീയ പാത വരുന്നു; കാസർകോട്ട് ഗതാഗത തടസ്സം അതീവ ദുസ്സഹം

കാസർകോട്: കാസർകോട് അണങ്കൂർ മുതൽ പുതിയ ബസ്റ്റാൻഡ്- ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വരെ ഗതാഗത തടസ്സം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂക്ഷമായ ഗതാഗത സ്തംഭനം യാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല.രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെയും ഗതാഗത തടസ്സം നേരിടുന്നത്. ഉത്സവ,ആഘോഷ കച്ചവട സീസൺ സമയമായാൽ പിന്നെ പറയേണ്ടതില്ല. അതിനിടയിൽ പുതിയ ബസ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് ഏതെങ്കിലും ഒരു സംഘടനയുടെയോ, രാഷ്ട്രീയപാർട്ടിയു ടെയോ “ജാഥ”കടന്ന് പോയാൽ പിന്നെ യാത്രക്കാർ വലഞ്ഞത് തന്നെ.ഇത് കാസർകോട്ടെ ജനങ്ങളും,യാത്രക്കാരും അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പരിഹാരം …

മുളിയാര്‍, മല്ലത്ത് നിന്ന് ഗര്‍ഭിണിപ്പശുവിനെ കാറില്‍ കടത്തിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍

കാസര്‍കോട്: തൊഴുത്തിന് മുന്നില്‍ കെട്ടിയിട്ടിരുന്ന അഞ്ചുമാസം പ്രായമായ ഗര്‍ഭിണിപ്പശുവിനെ കാറില്‍ കടത്തിക്കൊണ്ടു പോയതായി പരാതി. മുളിയാര്‍, മല്ലത്തെ എം വിജയലക്ഷ്മിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയത്. പുലർച്ചെ കാറിലെത്തിയ രണ്ടു പേരാണ് മോഷണത്തിനു പിന്നില്‍. കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാജ നമ്പര്‍ ആയതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. ആദൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.വിധവയാണ് വിജയലക്ഷ്മി. പശുവളര്‍ത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് വിജയലക്ഷ്മിയും മകളും അടങ്ങിയ കുടുംബം ജീവിതം തള്ളിനീക്കുന്നത്. തങ്ങളുടെ ജീവിതമാര്‍ഗമായ പശുവിനെ …

പെട്രോൾ -ഡീസൽ വില വർധനവ്: കാസർകോട്ട് ബൈക്ക് തള്ളി പ്രതിഷേധം

കാസർകോട് : പെട്രോൾ -ഡീസൽ വില നിരന്തരം വർധിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബൈക്കുകൾ തള്ളി പ്രതിഷേധിച്ച് കെ.എസ് യു കാസർകോട് പുതിയ ബസ്റ്റാന്റിൽ നിന്നും പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പു വരെയാണ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്കുകളും സ്കൂട്ടറുകളും തള്ളി പ്രതിഷേധിച്ചത്‌.മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. കെ.എസ് യു ജില്ല പ്രസിഡണ്ട് ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആദർശ് കെ സ്വാഗതവും അൻസാരി നന്ദിയും പറഞ്ഞു. ജില്ല ജന. സെക്രട്ടറി അഖിൽ ജോൺ, …

മരക്കൊമ്പ് മുറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ ആൾ മരിച്ചു

പയ്യന്നൂര്‍: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പയ്യാവൂര്‍ മുത്താറിക്കുളത്തെ പുളിമൂട്ടില്‍ ശശി (65) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കടന്നല്‍ക്കുത്തേറ്റത്. മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നല്‍കുത്തേല്‍ക്കുകയായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: സുമേഷ്, സുമിത. മരുമക്കള്‍: രമ്യ, അശോകന്‍.

അമിത ലാഭം വാഗ്ദാനം ചെയ്ത് നീലേശ്വരം സ്വദേശിയുടെ 12 ലക്ഷം രൂപ തട്ടിയെടുത്തു

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംങ് നടത്തി അമിത ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നീലേശ്വരം സ്വദേശിയുടെ 12,16,770 രൂപ തട്ടിയെടുത്തതായി പരാതി. കിഴക്കന്‍ കൊഴുവലിലെ കെ എം രമേശന്‍ (57) നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.2026 ഫെബ്രുവരി 11 നും മെയ് ഏഴിനും ഇടയിലുള്ള ദിവസങ്ങളില്‍ ആണ് തട്ടിപ്പ് നടത്തിയത്. വിദേശ കമ്പനിയുടെ പ്രതിനിധി ആണെന്നും ട്രേഡിങ് നടത്തിയാല്‍ നല്ല ലാഭം കിട്ടും എന്നും വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പരീക്ഷ എഴുതാൻ പോകുന്നതിനിടയിൽ അപകടം: ബിസി എ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: ചരലിൽ ബൈക്ക് തെന്നിവീണ് ഉണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. പൈസക്കരി ദേവമാത കോളേജിലെ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥി കുടിയാന്‍മല പൊന്‍മല തട്ടുകുന്നിലെ തേവരയില്‍ ഹൗസില്‍ ആല്‍ബിന്‍ ടി. വില്‍സണ്‍ (19)ആണ് മരിച്ചത്. ഇന്ന് (ചൊവ്വ)രാവിലെ പൈസക്കരിയിലാണ് അപകടം. കോളേജിലേക്ക് പരീക്ഷ എഴുതാൻ പള്‍സര്‍ ബൈക്കില്‍ പോവുകയായിരുന്നു ആല്‍ബിന്‍. ബൈക്ക് ചരലിൽ തെന്നിമറിഞ്ഞതിനെത്തുടര്‍ന്ന് ആൽബിൻ തെന്നിവീണു. ഈ സമയത്ത് എതിര്‍ദിശയില്‍ നിന്ന് പയ്യാവൂരിലേക്ക് വരികയായിരുന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ചക്രത്തിനിടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയുമായി ലോറി അല്‍പ്പദൂരം മുന്നോട്ടുപോയി. വില്‍സണ്‍- അമ്പിളി …

മാസപ്പടി കേസ്: ഇഡി അന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് വീണക്കും അവരുടെ എക്‌സാലോജിക്ക് കമ്പനിക്കും പരാതിക്കാരായ സി എം ആര്‍ എല്ലിനും കനത്ത തിരിച്ചടിയായേക്കുമെന്നു കരുതുന്നു.ഹര്‍ജിയില്‍ കമ്പനി പ്രകടിപ്പിച്ച വാദങ്ങള്‍ കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞു. അന്വേഷണവുമായി മുന്നോട്ടു പോവാമെന്ന് കോടതി …

സംസ്ഥാനത്തെ അഴിമതി വിമുക്ത സംസ്ഥാനമാക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഇതിനുവേണ്ടി പ്രോജക്ട് സീറോ പദ്ധതി ആവിഷ്‌കരിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് എവിടെ അഴിമതി നടന്നാലും ആ വിവരം വിജിലന്‍സിനെ അറിയിക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെയും സമൂഹത്തിലെയും അഴിമതികള്‍ ഇത്തരത്തില്‍ അധികൃതരെ അറിയിക്കാവുന്നതാണ്. വിവരം കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം ജനങ്ങളിലെത്തുന്നതിനു തടസ്സം നില്‍ക്കുന്ന അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ …

എസ്എഫ്‌ഐ പ്രതിഷേധം: മലപ്പുറത്തു പൊലീസുമായി ഉന്തും തള്ളും

മലപ്പുറം: പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ ആഹ്വാനം ചെയ്ത പ്രതിഷേധ സമരം മലപ്പുറത്ത് അക്രമാസക്തമായി. പ്രകോപിതരായ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.അക്രമാസക്തരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ബസ്സുകള്‍ക്കു മുകളില്‍ കയറി നിന്നു മുദ്രാവാക്യം വിളിച്ചു.ബാരിക്കേഡുകള്‍ തള്ളിമറിക്കാന്‍ ശ്രമിച്ചു. നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്‌കൂളുകളും കോളേജുകളും തുറക്കാനിരിക്കെ കലാലയങ്ങളെ കലുഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രതിഷേധമെന്നു കെഎസ്‌യു ആരോപിച്ചു.

ഇറാന് മിസൈൽ നിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം

പി പി ചെറിയാൻ വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകൾക്കും നേരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടി മാത്രമായിരുന്നു ഇതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഏപ്രിൽ 8 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, പേർഷ്യൻ ഗൾഫിലെ കപ്പൽ ഗതാഗതത്തിന് മേൽ ഇറാൻ നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതേത്തുടർന്ന് യുഎസ് നാവികസേന ഇറാന്റെ തുറമുഖങ്ങളിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. നൂറിലധികം …

പൈവളിഗെ, ബായാര്‍പദവിലെ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ്; പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളിഗെ, ബായാര്‍പദവ്, കാംപ്‌കോയ്ക്കു സമീപത്തെ മുഹമ്മദ് ആസിഫി(29)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടേക്കും.കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം എന്തുകൊണ്ട് അനുവദിച്ചുകൂടെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനു ഹൈക്കോടതി നോട്ടീസയച്ചു. ഇതോടെ ദുരൂഹതകള്‍ നിറഞ്ഞ കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. മകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സക്കീനയാണ് അഡ്വ. ആസിഫലി മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിനെ തുടര്‍ന്ന് ആസിഫലിയാണ് ഇപ്പോള്‍ ഡിജിപി …

ഇന്റർനാഷണൽ പ്രയർ ലൈൻ: പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ

പി പി ചെറിയാൻ ഡിട്രോയിറ്റ്: ആഗോള പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ പന്ത്രണ്ടാം വാർഷികാഘോഷ സമ്മേളനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തി . 12 വർഷത്തെ പ്രാർത്ഥനാ ശുശ്രൂഷകളിലൂടെ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി പ്രാർത്ഥനാ ജനസമൂഹം യോഗത്തിൽ നന്ദി അർപ്പിച്ചു. യു.എസ് സമയപ്രകാരം രാത്രി 9 മണിക്ക് ആരംഭിച്ച വാർഷിക സമ്മേളനത്തിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, പ്രതിസന്ധികളിലും …

അമേരിക്കൻ മാധ്യമപ്രവർത്തകൻ ചൈനീസ് ചാരൻ : പിടിയിൽ

പി. പി. ചെറിയാൻ വാഷിംഗ്ടൺ: ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കൻ യു.എസിൽ അറസ്റ്റിലായി. പത്ത് വർഷത്തിലേറെയായി ചൈനയിൽ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോർട്ടുകൾ തയ്യാറാക്കി നൽകിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തൽ. ട്രംപ് ഭരണകൂടത്തിൽ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജൻസുമായി ബന്ധിപ്പിക്കാൻ തോമസ് ഇടനിലക്കാരനായി പ്രവർത്തിച്ചു. ഇത്തരത്തിൽ താൻ ചൈനീസ് ഹാൻഡ്‌ലർക്ക് പരിചയപ്പെടുത്തിയ ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈനയ്ക്ക് …

5000 മീറ്ററിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തി ഗുൽവീർ സിങ്; എൽ.എ ട്രാക്ക് ഫെസ്റ്റിൽ വെള്ളി

പി പി ചെറിയാൻ ലോസ് ഏഞ്ചൽസ്: ഇന്ത്യൻ ദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് 5000 മീറ്റർ ഔട്ട്ഡോർ ഓട്ടത്തിൽ സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. കാലിഫോർണിയയിൽ നടന്ന ‘സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റിൽ’ 13:03.93 മിനിറ്റിൽ ഓടിയെത്തി വെള്ളി മെഡൽ നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 12:57.22 മിനിറ്റിൽ ഒന്നാമതെത്തിയ എറിട്രിയൻ താരം ഹബ്തോം സാമുവലിനാണ് ഈ ഇനത്തിൽ സ്വർണ്ണം. 2024 സെപ്റ്റംബറിൽ ജപ്പാനിൽ താൻ തന്നെ സ്ഥാപിച്ച 13:11.82 മിനിറ്റിന്റെ റെക്കോർഡാണ് ഗുൽവീർ മറികടന്നത്. …