കാസർകോട് :അപകടത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ആസ്ക് ആലംപാടി ചികിത്സാസഹായം നൽകി. ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപയാണ് നൽകിയത്. ആസ്‌ക് അംഗം സാദിഖ് മിഹ്റാജ് തുക ജന. സെക്രട്ടറി ഹവാസിന് കൈമാറി, വൈസ് പ്രസിഡണ്ട് ശിഹാബ് സി എം, ക്ലബ്ബ് അംഗം ഹമീദ് പണ്ഡിത് സംബന്ധിച്ചു.






