മംഗ്‌ളൂരുവിലേക്ക് ജോലിക്ക് പോയ യുവാവ് എവിടെ?; മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോയ യുവാവിനെ കാണാതായതായി പരാതി. ഉപ്പള, കോടിബയല്‍, കോടങ്കൈ ഹൗസിലെ കൊച്ചണ്ണഷെട്ടിയു
ടെ മകനും ബന്തിയോട് , കരവൂരിലെ ബന്ധുവീട്ടില്‍ താമസക്കാരനുമായിരുന്ന സച്ചിന്‍ കുമാറി(34)നെയാണ് കാണാതായത്.
2024 മാര്‍ച്ച് മാസം മംഗ്‌ളൂരുവിലേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഹോട്ടലുകളില്‍ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് സച്ചിന്‍കുമാര്‍. ജോലി സ്ഥലത്തേക്ക് പോയാല്‍ മാസങ്ങള്‍ കഴിഞ്ഞു മാത്രം തിരികെ വീട്ടിലെത്തുന്ന സ്വഭാവക്കാരനാണ് ഇയാള്‍. അതിനാല്‍ തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിനിടയില്‍ മുംബൈയില്‍ താമസക്കാരിയായ സഹോദരി സരിഗ രൂപ രാജ് ഷെട്ടി കഴിഞ്ഞ ദിവസം നാട്ടിലെത്തി. സഹോദരനെ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മംഗ്‌ളൂരുവിലെത്തി ജോലി ചെയ്തിരുന്ന ഹോട്ടലില്‍ അന്വേഷിച്ചു. മാസങ്ങള്‍ക്ക് മുമ്പെ ജോലി ഉപേക്ഷിച്ചു പോയി എന്ന മറുപടിയാണ് കിട്ടിയതെന്നു സഹോദരി പറഞ്ഞു. തുടര്‍ന്ന് സഹോദരന്റെ ഫോട്ടോയുമായി സരിഗ മംഗ്‌ളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് സരിഗ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page