തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഇതിനുവേണ്ടി പ്രോജക്ട് സീറോ പദ്ധതി ആവിഷ്‌കരിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത് എവിടെ അഴിമതി നടന്നാലും ആ വിവരം വിജിലന്‍സിനെ അറിയിക്കണമെന്ന് മന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെയും സമൂഹത്തിലെയും അഴിമതികള്‍ ഇത്തരത്തില്‍ അധികൃതരെ അറിയിക്കാവുന്നതാണ്. വിവരം കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. വികസന പ്രവര്‍ത്തനങ്ങളുടെ ഗുണം ജനങ്ങളിലെത്തുന്നതിനു തടസ്സം നില്‍ക്കുന്ന അഴിമതിക്കെതിരെയുള്ള സര്‍ക്കാറിന്റെ പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളെയും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.







