പയ്യന്നൂർ: ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് 12,68,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെറുകുന്ന് മടക്കര കുപ്പുരയില്‍ ഹൗസില്‍ ജാഫര്‍ സിദിഖിന് (43) എതിരെയാണ് കേസ്. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മാട്ടൂല്‍ ശാഖയില്‍ 2026മാര്‍ച്ച് 23നും മെയ് 16നുമിടയിലുള്ള നാലു ദിവസങ്ങളില്‍ നാല് തവണയായി 16 വ്യാജ സ്വര്‍ണവളകള്‍ പണയംവെച്ച് പണം തട്ടിയെന്നാണ് പരാതി. ബാങ്ക് മാനേജര്‍ സിന്‍ഷ ബി. നമ്പ്യാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.







