കാസര്‍കോട്: ഓണ്‍ലൈന്‍ ട്രേഡിംങ് നടത്തി അമിത ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് നീലേശ്വരം സ്വദേശിയുടെ 12,16,770 രൂപ തട്ടിയെടുത്തതായി പരാതി. കിഴക്കന്‍ കൊഴുവലിലെ കെ എം രമേശന്‍ (57) നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
2026 ഫെബ്രുവരി 11 നും മെയ് ഏഴിനും ഇടയിലുള്ള ദിവസങ്ങളില്‍ ആണ് തട്ടിപ്പ് നടത്തിയത്. വിദേശ കമ്പനിയുടെ പ്രതിനിധി ആണെന്നും ട്രേഡിങ് നടത്തിയാല്‍ നല്ല ലാഭം കിട്ടും എന്നും വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.






