പെട്രോൾ -ഡീസൽ വില വർധനവ്: കാസർകോട്ട് ബൈക്ക് തള്ളി പ്രതിഷേധം

കാസർകോട് : പെട്രോൾ -ഡീസൽ വില നിരന്തരം വർധിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ബൈക്കുകൾ തള്ളി പ്രതിഷേധിച്ച് കെ.എസ് യു കാസർകോട് പുതിയ ബസ്റ്റാന്റിൽ നിന്നും പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോൾ പമ്പു വരെയാണ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്കുകളും സ്കൂട്ടറുകളും തള്ളി പ്രതിഷേധിച്ചത്‌.മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. കെ.എസ് യു ജില്ല പ്രസിഡണ്ട് ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആദർശ് കെ സ്വാഗതവും അൻസാരി നന്ദിയും പറഞ്ഞു. ജില്ല ജന. സെക്രട്ടറി അഖിൽ ജോൺ, വിഷ്ണു ഇരിയണ്ണി, സുജിത് എസ്, വൈഷ്ണവ് കോളിച്ചാൽ, ഷജാഹ് പട്ളഎന്നിവർ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page