പരീക്ഷ എഴുതാൻ പോകുന്നതിനിടയിൽ അപകടം: ബിസി എ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: ചരലിൽ ബൈക്ക് തെന്നിവീണ് ഉണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. പൈസക്കരി ദേവമാത കോളേജിലെ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ത്ഥി കുടിയാന്‍മല പൊന്‍മല തട്ടുകുന്നിലെ തേവരയില്‍ ഹൗസില്‍ ആല്‍ബിന്‍ ടി. വില്‍സണ്‍ (19)ആണ് മരിച്ചത്. ഇന്ന് (ചൊവ്വ)രാവിലെ പൈസക്കരിയിലാണ് അപകടം. കോളേജിലേക്ക് പരീക്ഷ എഴുതാൻ പള്‍സര്‍ ബൈക്കില്‍ പോവുകയായിരുന്നു ആല്‍ബിന്‍. ബൈക്ക് ചരലിൽ തെന്നിമറിഞ്ഞതിനെത്തുടര്‍ന്ന് ആൽബിൻ തെന്നിവീണു. ഈ സമയത്ത് എതിര്‍ദിശയില്‍ നിന്ന് പയ്യാവൂരിലേക്ക് വരികയായിരുന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ചക്രത്തിനിടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയുമായി ലോറി അല്‍പ്പദൂരം മുന്നോട്ടുപോയി. വില്‍സണ്‍- അമ്പിളി ദമ്പതികളുടെ മകനാണ്. സഹോദരന്‍: എബിന്‍ (വിദ്യാര്‍ത്ഥി). പയ്യാവൂര്‍ എസ്.ഐ: ജയരാജിന്റെ നേതൃത്വത്തില്‍ പൊലീസും ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page