മുളിയാര്‍, മല്ലത്ത് നിന്ന് ഗര്‍ഭിണിപ്പശുവിനെ കാറില്‍ കടത്തിക്കൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍

കാസര്‍കോട്: തൊഴുത്തിന് മുന്നില്‍ കെട്ടിയിട്ടിരുന്ന അഞ്ചുമാസം പ്രായമായ ഗര്‍ഭിണിപ്പശുവിനെ കാറില്‍ കടത്തിക്കൊണ്ടു പോയതായി പരാതി. മുളിയാര്‍, മല്ലത്തെ എം വിജയലക്ഷ്മിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയത്. പുലർച്ചെ കാറിലെത്തിയ രണ്ടു പേരാണ് മോഷണത്തിനു പിന്നില്‍. കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാജ നമ്പര്‍ ആയതിനാല്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. ആദൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
വിധവയാണ് വിജയലക്ഷ്മി. പശുവളര്‍ത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് വിജയലക്ഷ്മിയും മകളും അടങ്ങിയ കുടുംബം ജീവിതം തള്ളിനീക്കുന്നത്. തങ്ങളുടെ ജീവിതമാര്‍ഗമായ പശുവിനെ കടത്തിക്കൊണ്ടു പോയതോടെ സങ്കടത്തിലായിരിക്കുകയാണ് അമ്മയും മകളും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page