മാസപ്പടി കേസ്: ഇഡി അന്വേഷണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി എം ആര്‍ എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് വീണക്കും അവരുടെ എക്‌സാലോജിക്ക് കമ്പനിക്കും പരാതിക്കാരായ സി എം ആര്‍ എല്ലിനും കനത്ത തിരിച്ചടിയായേക്കുമെന്നു കരുതുന്നു.
ഹര്‍ജിയില്‍ കമ്പനി പ്രകടിപ്പിച്ച വാദങ്ങള്‍ കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞു. അന്വേഷണവുമായി മുന്നോട്ടു പോവാമെന്ന് കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന സി എം ആര്‍ എല്ലിന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു. കോടതി നിലപാട് സി എം ആര്‍ എല്ലിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page