ദേശീയ പാത വരുന്നു; കാസർകോട്ട് ഗതാഗത തടസ്സം അതീവ ദുസ്സഹം

കാസർകോട്: കാസർകോട് അണങ്കൂർ മുതൽ പുതിയ ബസ്റ്റാൻഡ്- ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വരെ ഗതാഗത തടസ്സം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂക്ഷമായ ഗതാഗത സ്തംഭനം യാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല.രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറെയും ഗതാഗത തടസ്സം നേരിടുന്നത്. ഉത്സവ,ആഘോഷ കച്ചവട സീസൺ സമയമായാൽ പിന്നെ പറയേണ്ടതില്ല. അതിനിടയിൽ പുതിയ ബസ്റ്റാൻഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് ഏതെങ്കിലും ഒരു സംഘടനയുടെയോ, രാഷ്ട്രീയപാർട്ടിയു ടെയോ “ജാഥ”കടന്ന് പോയാൽ പിന്നെ യാത്രക്കാർ വലഞ്ഞത് തന്നെ.ഇത് കാസർകോട്ടെ ജനങ്ങളും,യാത്രക്കാരും അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പരിഹാരം ഇനിയും അകന്നു പോവുന്നു.പരിഹാരം കാണേണ്ടവർ മുഖം തിരിച്ചു നിൽക്കുന്നു.

ദേശീയപാത വികസനത്തോടെയാണ് ഗതാഗത തടസ്സം മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിൽ ഇവിടെ ദുസ്സഹമായിട്ടുള്ളത്.
രൂക്ഷമായ ഗതാഗത തടസ്സം നിയന്ത്രിക്കാൻ പുതിയ ബസ്റ്റാൻഡ് മുതൽ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വരെ കൂടുതൽ പോലീസിനെ നിയമിച്ചിട്ടുണ്ടെങ്കിലുംഗതാഗത കൂടുതൽദുസ്സഹമാവുകയാണെന്നു യാത്രക്കാർ പറയുന്നു.സ്കൂൾ തുറക്കുന്നതോടെ ഗതാഗത തടസ്സം ഇതിലും മോശമാകുമെന്ന ആശങ്ക രക്ഷിതാക്കൾക്കുമു ണ്ട്.അതിനിടെ നഗരത്തിലെ ഗതാഗത ക്കുരുക്കിനെ തുടർന്ന് ചെർക്കള ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം നിർത്തുകയാണ്. തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകളും പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടം നിർത്തുന്നു.ഇതും യാത്രക്കാർക്ക് ബുദ്ധിമുട്ട് വർധിപ്പിക്കുകയാണ്. മംഗലാപുരത്തേക്ക് പോകുന്ന ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും പുതിയ ബസ് സ്റ്റാൻഡിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കറന്തക്കാട് വഴി നേരിട്ട് മംഗലാപുരത്തേക്ക് പോവുകയാണ്.ഇതും യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page