പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പെണ്‍കുട്ടികള്‍ മുന്നില്‍, ഏറ്റവും കുറവ് വിജയം കാസര്‍കോട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 77.97 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം ഷംസുദ്ദീൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 3,72,423 പേരാണ് ഇത്തവണ റെഗുലറായി പരീക്ഷ എഴുതിയത്. ഇവരില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 1,79,672 ആണ്‍കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇവരില്‍ 1,22,906 പേര്‍ വിജയിച്ചു.1,92,751 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,67,475 പേര്‍ ഉപരിപഠന യോഗ്യത നേടി. 86.89 ശതമാനം പെണ്‍കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്-മന്ത്രി പറഞ്ഞു.
30561 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് യോഗ്യത നേടിയതായി കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ ശതമാനം വിജയം നേടിയത് ഇടുക്കി ജില്ലയിലാണ്. ഏറ്റവും കുറവ് കാസര്‍കോട് 71.72 ശതമാനം.
പി.എച്ച് സി പരീക്ഷയിൽ 72.49 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. പരീക്ഷയെഴുതിയ 25,359 പേരിൽ 18,311 പേർ ഉപരിപഠനത്തിനു അർഹരായി – മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page