‘രക്ഷാപ്രവര്‍ത്തനം’;മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: നവകേരള യാത്രക്കിടയില്‍ പ്രതിഷേധിച്ച കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. ഇതു സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തു നിന്നു ഉത്തരവിറങ്ങി.
ഗണ്‍മാനായിരുന്ന അനില്‍ കുമാര്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അനില്‍ കുമാര്‍ 25 വര്‍ഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ്.

2023ല്‍ ആലപ്പുഴയിലാണ് സസ്‌പെന്‍ഷന് അടിസ്ഥാനമായ സംഭവം നടന്നത്. ഡിസംബര്‍ 5ന് നവകേരള പരിപാടിക്ക് എത്തിയ മുഖ്യമന്ത്രിയുടെ ബസിനു മുന്നില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനു സമീപത്ത് പ്രതിഷേധിച്ച കെഎസ് യു, ജില്ലാ പ്രസിഡണ്ട് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ഇവരില്‍ എഡി തോമസ് ഇപ്പോള്‍ എംഎല്‍എ ആണ് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page