എസ്എഫ്‌ഐ പ്രതിഷേധം: മലപ്പുറത്തു പൊലീസുമായി ഉന്തും തള്ളും

മലപ്പുറം: പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ ആഹ്വാനം ചെയ്ത പ്രതിഷേധ സമരം മലപ്പുറത്ത് അക്രമാസക്തമായി. പ്രകോപിതരായ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ നടത്തിയ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു.
അക്രമാസക്തരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ബസ്സുകള്‍ക്കു മുകളില്‍ കയറി നിന്നു മുദ്രാവാക്യം വിളിച്ചു.
ബാരിക്കേഡുകള്‍ തള്ളിമറിക്കാന്‍ ശ്രമിച്ചു. നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്‌കൂളുകളും കോളേജുകളും തുറക്കാനിരിക്കെ കലാലയങ്ങളെ കലുഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രതിഷേധമെന്നു കെഎസ്‌യു ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page