ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കടയ്ക്കലില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി സുഗതന്‍, ലത എന്നിവരാണ് മരിച്ചത്. വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മന്ത്രി കെ.എം ഷാജിയെ വര്‍ഗീയ വാദിയെന്ന് അധിക്ഷേപിച്ചുവെന്ന ആരോപണം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: മന്ത്രി കെഎം ഷാജിയെ വര്‍ഗീയ വാദിയെന്ന് അധിക്ഷേപിച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്തിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് സ്റ്റേഷനില്‍ ലഭിച്ചു.ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലാണ് വിവാദസന്ദേശം പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ,യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് മന്ത്രി ഷാജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ‘ഉറക്കത്തില്‍ പോലും മതം മാത്രം പറയുന്ന കെഎം ഷാജി, …

ഇലക്ട്രോണിക്‌സ് കട കുത്തിതുറന്ന് 18 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച; നാലംഗസംഘം അറസ്റ്റില്‍, കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ മൊഴി

പയ്യന്നൂര്‍: ഇരിട്ടി, പയഞ്ചേരിമുക്കിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കട കുത്തിത്തുറന്ന് 18 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും അരലക്ഷം രൂപയും കവര്‍ന്ന സംഘം അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ നാലുപേരെയാണ് ഇരിട്ടി എസ് ഐ കെ ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മഹാരാഷ്ട്രയിൽ പിടിയിലായ സംഘത്തെ നാട്ടില്‍ എത്തിച്ച ശേഷം മാത്രമേ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.മെയ് 21ന് (വ്യാഴം)പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച …

തെളിവെടുപ്പിന് കൊണ്ടുപോകവെ 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിപ്പോയി

കോഴിക്കോട്: തെളിവെടുപ്പിന് കൊണ്ടുപോകവെ മയക്കുമരുന്ന് കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിപ്പോയി. മുക്കം പൂളപ്പൊയില്‍ സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകവെ ഗുജറാത്തിലെ വഡോദരയില്‍ വെച്ചാണ് പ്രതി കടന്നുകളഞ്ഞത്. മുക്കത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നു 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയാണ് ചാടിപ്പോയത്. പ്രതിയുമായി കോഴിക്കോട് ഡാന്‍സാഫ് സംഘത്തിലെ പൊലീസുകാരും മുക്കം സ്റ്റേഷനിലെ പൊലീസുകാരുമാണ് ഡല്‍ഹിയില്‍ തെളിവെടുപ്പിന് പോയത്. നിയമപരമായ …

വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ നല്‍കിയില്ല; ഗര്‍ഭസ്ഥ ശിശു മരിച്ചു

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ നല്‍കാന്‍ വൈകിയതിനാല്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി ബന്ധുക്കളുടെ പരാതി. വെള്ളക്കിണര്‍ പൂപ്പറമ്പില്‍ തന്‍സീറിന്റെ ഭാര്യ നജ്ല(26) യുടെ രണ്ടുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നജ് ലയ്ക്ക് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ബീച്ച് വനിതാ-ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിയായ ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നജ്‌ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടര്‍ ഡ്യൂട്ടിയിലില്ലാതിരുന്നതിനാല്‍ വീട്ടിലെത്തി കാണിക്കാന്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ നിര്‍ദേശിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്‌കാന്‍ …

ബാല്‍ക്കണിയില്‍ നിന്നു മുറ്റത്തേയ്ക്ക് വീണ് ക്രഷര്‍ ഉടമ മരിച്ചു

കണ്ണൂര്‍: വീടിന്റെ ബാല്‍ക്കണിയില്‍ നിന്നു മുറ്റത്തേയ്ക്ക് വീണ് ക്രഷര്‍ ഉടമ മരിച്ചു. മട്ടന്നൂര്‍, വെള്ളിയാംപറമ്പ് സമ്പത്ത് സ്‌റ്റോണ്‍ ക്രഷര്‍ മാനേജിംഗ് ഡയറക്ടര്‍ കിഴക്കയില്‍ ബോബി ജോസ് (47) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ബാല്‍ക്കണിയില്‍ നില്‍ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.സാമൂഹിക- സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബോബി ജോസിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.പരേതനായ കിഴക്കയില്‍ ജോസ്‌ ജോര്‍ജ്ജ് -മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി ബോബി …

‘കാസര്‍കോട് ബീച്ച് റണ്‍’ നാളെ: ബീച്ച് ക്ലീന്‍ ഡ്രൈവ് നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരസഭ, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 24ന് നെല്ലിക്കുന്ന് ബീച്ചില്‍ നടക്കുന്ന കാസര്‍കോട് ബീച്ച് റണ്ണിന്റെ ഭാഗയായി ബീച്ച് ക്ലീന്‍ ഡ്രൈവ് നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹമീദ് ബെദിര, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ തഷ്രീഫ ബഷീര്‍, ആയിഷ സലാം, അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, ഉമേശന്‍, ഹരീഷ്, രാമകൃഷ്ണ ഹൊള്ള, രേഷ്മ, സെക്രട്ടറി ഷാജു,വിഭാഗം ജീവനക്കാരായ മധു, ഷീന, …

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി; 24 കാരന്‍ മരിച്ചു

ശാസ്താംകോട്ട: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി 24 കാരന്‍ മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടില്‍ ശ്രീഹരി (24) ആണു മരിച്ചത്. ഇന്ന് രാവിലെ കൊല്ലം- തേനി ദേശീയപാതയില്‍ ഭരണിക്കാവ് ജംക്ഷനു സമീപം കടപുഴ റോഡിലാണ് അപകടം. അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ ഓടിയെത്തിയ പ്രദേശവാസികള്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പുത്തൂര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ മരിച്ചു. കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ഉമേഷ് ആചാര്യ (77)യാണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാനായിരുന്നു. മംഗ്‌ളൂരുവിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ഉമേഷ് ആചാര്യ. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തും മുമ്പ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ഇറങ്ങി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഹൊസ്ദുര്‍ഗ്ഗ് …

സിനിമ- സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി

തൃശൂര്‍: സിനിമ- സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഓഫ് വൈറ്റും ഗോള്‍ഡും നിറത്തിലുള്ള ഡിസൈനര്‍ കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തില്‍ തന്നെയുള്ള സിംപിള്‍ ലെഹങ്കയും മിനിമല്‍ മേക്കപ്പും മിനിമല്‍ ജ്വല്ലറിയുമായിരുന്നു അമേയയുടേത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും …

കര്‍ണാടകയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ക്രൂയിസര്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്‍ഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധന്‍ സാഹ (48), റസൂല്‍ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്. അഞ്ചുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ ചീത്താപൂരിന് സമീപമാണ് അപകടം. യാദ്ഗിരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ആശുപത്രിയില്‍ രോഗിക്ക് …

മൊഗ്രാൽ മഖാo ഉറൂസ് നേർച്ചയ്ക്ക് തിരക്കേറി,നാളെ സമാപനം

മൊഗ്രാൽ: മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് വലിയുള്ളാഹി അറബി ഹാജി(റ) ഉറൂസ് നേർച്ച നാളെ (ഞായറാഴ്ച) രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും. മതപ്രഭാഷണം ശ്രവിക്കാനും മഖാo സിയാത്തിനുമായി നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന ഉറൂസ് നഗരിയിലേക്ക് എത്തുന്നത്.തിരക്ക് വർദ്ധിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങൾ ഉറൂസ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം അൻവർ അലി ഹുദവിയുടെപ്രഭാഷണം കേൾക്കാനും സൈനുൽ ആബിദീൻ തങ്ങളുടെ പ്രാർത്ഥനയിൽ ഭാഗമാവാനും വിശ്വാസികൾ തടിച്ചു കൂടിയിരുന്നു . ഇന്ന് വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.പ്രമുഖ വ്യക്തികൾ സംബന്ധിക്കും. …

കാലിഫോർണിയയിൽ രാസ സ്ഫോടന ഭീഷണി: 40,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

പി പി ചെറിയാൻകാലിഫോർണിയ:അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിൽ വൻ രാസ സ്ഫോടന ഭീഷണിയെത്തുടർന്ന് നാൽപ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശിച്ചു . ഗാർഡൻ ഗ്രോവിലെ ഒരു എയ്‌റോസ്‌പേസ് നിർമ്മാണ ശാലയിലെ കൂറ്റൻ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ‘മെഥിൽ മെതാക്രിലേറ്റ്’ എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ പ്രമുഖ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ളതും …

കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് മാതൃകയായ നോർത്ത് ടെക്സാസിലെ കൗമാരക്കാരനു ‘സിറ്റിസൺസ് ലൈഫ് സേവിംഗ് അവാർഡ്’

പി പി ചെറിയാൻ കൊപ്പേൽ/ടെക്സാസ്: ബാസ്കറ്റ്‌ബോൾ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ കൂട്ടുകാരന്റെ ജീവൻ പ്രഥമശുശ്രൂഷയിലൂടെ രക്ഷിച്ച് പതിമൂന്നുകാരൻ ഹീറോയായി. നോർത്ത് ടെക്സാസിലെ കൊപ്പേൽ സ്വദേശിയായ ജേസ് ഗൈൽസ് എന്ന കൗമാരക്കാരനാണ് കൂട്ടുകാരൻ നാസിർ ബ്രോബിയുടെ ജീവൻ കാത്തത്. നാസിർ പെട്ടെന്ന് ബോധരഹിതനായി വീണപ്പോൾ, ഒട്ടും സമയം കളയാതെ ജേസ് സി.പി.ആർ (നെഞ്ചിൽ അമർത്തി ശ്വാസം നൽകുന്ന രീതി) നൽകാൻ ആരംഭിച്ചു. തുടർന്ന് മെഡിക്കൽ സംഘം എത്തുന്നതുവരെ ഇത് തുടർന്നു. ജേസിന്റെ ഈ സമയോചിതമായ ഇടപെടലാണ് നാസിറിന്റെ ജീവൻ …

പെര്‍ഡാല സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം; ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: പെര്‍ഡാല സ്‌കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. പൈവളിഗെ സ്വദേശി രാധാകൃഷ്ണ (42)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. എ എസ് ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീനേഷ്, ഗോകുല്‍ എന്നിവര്‍ കര്‍ണ്ണാടക പുത്തൂരില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2019ല്‍ ആണ് പെര്‍ഡാല സ്‌കൂളില്‍ മോഷണം നടന്നത്.

ഫിഫ ലോകകപ്പ്: ഹീറ്ററുകളും പകർച്ചവ്യാധികളും നേരിടാൻ ഹൂസ്റ്റണിൽ തയ്യാറെടുപ്പ്

പി പി ചെറിയാൻ ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കാൻ 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വൻ ജനത്തിരക്കും ചുഴലിക്കാറ്റ്, എബോള വൈറസ് ബാധ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ ഹാരിസ് കൗണ്ടി ഭരണകൂടം വിപുലമായ തയ്യാറെടുപ്പാരംഭിച്ചു. സുരക്ഷാ ഭീഷണികളും കനത്ത ചെലവും കാരണം ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ പല യു.എസ് നഗരങ്ങളും തങ്ങളുടെ ഔദ്യോഗിക ‘ഫാൻ ഫെസ്റ്റ്’ (ആരാധക കൂട്ടായ്മകൾ) ചുരുക്കുമ്പോൾ, ഹൂസ്റ്റൺ ശക്തമായ സുരക്ഷയോടെ മുഴുവൻ സമയവും ഫാൻ ഫെസ്റ്റ് …

സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എയർ ഇന്ത്യ ‘മഹാരാജ ലോഞ്ച്’ തുറന്നു

പി പി ചെറിയാൻ സാൻ ഫ്രാൻസിസ്കോ:എയർ ഇന്ത്യ തങ്ങളുടെ സിഗ്നേച്ചർ ‘മഹാരാജ ലോഞ്ച്’ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കി. വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലിൽ 3,300 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക ലോഞ്ച് മെയ് 23 മുതൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും. ഒരേസമയം 80 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ലോഞ്ചിൽ എയർ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കും ‘മഹാരാജ ക്ലബ്’ പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും പ്രവേശനം ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി …

18 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആയുര്‍വ്വേദ തിരുമ്മല്‍ വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോം, വലിയപാമത്തട്ട്,തുമ്പേ മഠം ഹൗസിലെ ബിനീഷിന്റെ മകള്‍ ടിവി ആര്യ(18)യാണ് ജീവനൊടുക്കിയത്.വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് ആര്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെ ഇറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.