കണ്ണൂര്‍: വീടിന്റെ ബാല്‍ക്കണിയില്‍ നിന്നു മുറ്റത്തേയ്ക്ക് വീണ് ക്രഷര്‍ ഉടമ മരിച്ചു. മട്ടന്നൂര്‍, വെള്ളിയാംപറമ്പ് സമ്പത്ത് സ്‌റ്റോണ്‍ ക്രഷര്‍ മാനേജിംഗ് ഡയറക്ടര്‍ കിഴക്കയില്‍ ബോബി ജോസ് (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ബാല്‍ക്കണിയില്‍ നില്‍ക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മുറ്റത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
സാമൂഹിക- സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ബോബി ജോസിന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.
പരേതനായ കിഴക്കയില്‍ ജോസ് ജോര്‍ജ്ജ് -മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി ബോബി (അധ്യാപിക ചെമ്പത്തൊട്ടി യു പി സ്‌കൂള്‍). മകള്‍: ആന്‍ട്രിയ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: സിറിള്‍ജോസ്, ബ്രിജീന ജോസ്.







