മൊഗ്രാൽ: മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് വലിയുള്ളാഹി അറബി ഹാജി(റ) ഉറൂസ് നേർച്ച നാളെ (ഞായറാഴ്ച) രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.
മതപ്രഭാഷണം ശ്രവിക്കാനും മഖാo സിയാത്തിനുമായി നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന ഉറൂസ് നഗരിയിലേക്ക് എത്തുന്നത്.തിരക്ക് വർദ്ധിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങൾ ഉറൂസ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം അൻവർ അലി ഹുദവിയുടെപ്രഭാഷണം കേൾക്കാനും സൈനുൽ ആബിദീൻ തങ്ങളുടെ പ്രാർത്ഥനയിൽ ഭാഗമാവാനും വിശ്വാസികൾ തടിച്ചു കൂടിയിരുന്നു . ഇന്ന് വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.
പ്രമുഖ വ്യക്തികൾ സംബന്ധിക്കും. സമാപന സമ്മേളനം രാത്രി 8:30ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ഇ പി അബൂബക്കർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.






