തെളിവെടുപ്പിന് കൊണ്ടുപോകവെ 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിപ്പോയി

കോഴിക്കോട്: തെളിവെടുപ്പിന് കൊണ്ടുപോകവെ മയക്കുമരുന്ന് കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിപ്പോയി. മുക്കം പൂളപ്പൊയില്‍ സ്വദേശി പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫയാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകവെ ഗുജറാത്തിലെ വഡോദരയില്‍ വെച്ചാണ് പ്രതി കടന്നുകളഞ്ഞത്.

മുക്കത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നു 2.803 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയാണ് ചാടിപ്പോയത്. പ്രതിയുമായി കോഴിക്കോട് ഡാന്‍സാഫ് സംഘത്തിലെ പൊലീസുകാരും മുക്കം സ്റ്റേഷനിലെ പൊലീസുകാരുമാണ് ഡല്‍ഹിയില്‍ തെളിവെടുപ്പിന് പോയത്.

നിയമപരമായ കസ്റ്റഡിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടാന്‍ കഠിനമായ ശിക്ഷകള്‍ ഉറപ്പാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page