മന്ത്രി കെ.എം ഷാജിയെ വര്‍ഗീയ വാദിയെന്ന് അധിക്ഷേപിച്ചുവെന്ന ആരോപണം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കാസര്‍കോട്: മന്ത്രി കെഎം ഷാജിയെ വര്‍ഗീയ വാദിയെന്ന് അധിക്ഷേപിച്ച് വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്തിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് സ്റ്റേഷനില്‍ ലഭിച്ചു.
ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പിലാണ് വിവാദസന്ദേശം പ്രചരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ,യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് മന്ത്രി ഷാജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ‘ഉറക്കത്തില്‍ പോലും മതം മാത്രം പറയുന്ന കെഎം ഷാജി, പിണറായിക്കു മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ മുട്ടുവിറയ്ക്കുമെന്നാ”യിരുന്നു അധിക്ഷേപം. സംഭവം പുറത്തായതിനെ തുടര്‍ന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page