സിനിമ- സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി

തൃശൂര്‍: സിനിമ- സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. രണ്ട് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ഓഫ് വൈറ്റും ഗോള്‍ഡും നിറത്തിലുള്ള ഡിസൈനര്‍ കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തില്‍ തന്നെയുള്ള സിംപിള്‍ ലെഹങ്കയും മിനിമല്‍ മേക്കപ്പും മിനിമല്‍ ജ്വല്ലറിയുമായിരുന്നു അമേയയുടേത്.

ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എല്ലാവരുടേയും അനുഗ്രഹവും ആശിര്‍വാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂള്‍സ് പാലിക്കണം. പ്രശ്‌നം വരുന്ന രീതിയില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങള്‍ നല്ല സന്തോഷത്തിലാണ്. ഞങ്ങള്‍ ലിവിങ് റിലേഷനില്‍ ആയിരുന്നു. രണ്ട് വര്‍ഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു.

കാരണം കേരളത്തില്‍ ദമ്പതികളായി ജീവിക്കണമെങ്കില്‍ ലിവിങ് റിലേഷന്‍ ഒഫീഷ്യലാക്കണം. ഞങ്ങള്‍ക്ക് അത് ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് രണ്ട് വര്‍ഷം ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാല്‍ കുറച്ച് കൂടി കംഫേര്‍ട്ടാണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്. ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ചാണ് വിവാഹം എന്നത് സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. ഗുരുവായൂരപ്പന്റെ സ്വന്തം ആളാണ്. ഞങ്ങള്‍ നോക്കിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഗുരുവായൂര്‍ വെച്ച് വിവാഹം നടത്താനാണ്. അതുകൊണ്ട് കൂടിയാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് വിവാഹത്തിന് മുമ്പ് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

നടി വരദയാണ് ജിഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. അമേയക്ക് ആദ്യ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page