കാസര്‍കോട്: ആയുര്‍വ്വേദ തിരുമ്മല്‍ വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോം, വലിയപാമത്തട്ട്,തുമ്പേ മഠം ഹൗസിലെ ബിനീഷിന്റെ മകള്‍ ടിവി ആര്യ(18)യാണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് ആര്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെ ഇറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിതാവ് നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.






