ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി; 24 കാരന്‍ മരിച്ചു

ശാസ്താംകോട്ട: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി 24 കാരന്‍ മരിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ചെറുകര കൗസ്തുഭം വീട്ടില്‍ ശ്രീഹരി (24) ആണു മരിച്ചത്. ഇന്ന് രാവിലെ കൊല്ലം- തേനി ദേശീയപാതയില്‍ ഭരണിക്കാവ് ജംക്ഷനു സമീപം കടപുഴ റോഡിലാണ് അപകടം.

അപകടത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ ഓടിയെത്തിയ പ്രദേശവാസികള്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page