കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാള്‍ മരിച്ചു. കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശി ഉമേഷ് ആചാര്യ (77)യാണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാനായിരുന്നു. മംഗ്‌ളൂരുവിലേയ്ക്കുള്ള യാത്രക്കാരനായിരുന്നു ഉമേഷ് ആചാര്യ. ബന്ധുക്കളും കൂടെ ഉണ്ടായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തും മുമ്പ് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ഇറങ്ങി ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.






