കൊല്ലം: കടയ്ക്കലില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി സുഗതന്‍, ലത എന്നിവരാണ് മരിച്ചത്. വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. ഇന്ന് രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






