കർണാടകയിൽ ഭരണത്തുടർച്ച ഉറപ്പാക്കാർ കോൺഗ്രസ് നീക്കം തുടങ്ങി; സിദ്ധരാമയ്യ കേന്ദ്രനേതൃത്വവുമായി ചർച്ചക്ക് ഡൽഹിയിലേക്ക്
ബെംഗളൂരു: കേരളത്തിലെ കോൺഗ്രസ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റി ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള നീക്കം ആരംഭിച്ചതായി അഭ്യൂഹം ശക്തമാകുന്നു. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. ഇതോടെ മാസങ്ങളായി നീളുന്ന നേതൃമാറ്റ ചർച്ചകളില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നു പൊതുവെ കരുതുന്നു. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിനു കൈമാറുമെന്നായിരുന്നു ധാരണ. വാഗ്ദാനം പാലിക്കണമെന്ന് ഡി.കെ. ശിവകുമാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തില്‍ സത്യപ്രതിജ്ഞാ …