മദ്രസയില്‍ നിന്നു മടങ്ങിയ അഞ്ചുവയസുകാരിക്കു പാമ്പ് കടിയേറ്റു

കോഴിക്കോട്: മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന അഞ്ചുവയസുകാരിക്ക് പാമ്പു കടിയേറ്റു. താമരശ്ശേരി, വെള്ളിമണ്ണയിലെ ഫൈസലിന്റെ മകള്‍ ഫാത്തിമയ്ക്കാണ് പാമ്പുകടിയേറ്റത്. മദ്രസയില്‍ നിന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെ 9മണിക്കാണ് സംഭവം. കൂടെ ഉണ്ടായിരുന്നകുട്ടികള്‍ നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിയെത്തി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ച് ആന്റി വെനം നല്‍കി പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില തൃപ്തികരമാണെന്നു ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചോളം പേർക്കാണ് താമരശ്ശേരിയിൽ പാമ്പുകടിയേറ്റത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page