കാസര്‍കോടിനു വേണ്ടി മുഖ്യമന്ത്രിക്ക് ആദ്യ നിവേദനം നിയുക്ത എം എല്‍ എ കല്ലട്രമാഹിന്‍ ഹാജി നല്‍കി; കാസര്‍കോട് മെഡിക്കല്‍ കോളേജിന് പ്രഥമ പരിഗണന: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ സജ്ജമാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി. സതീശന്‍ നിയുക്ത കാസര്‍കോട് എംഎല്‍എ.കല്ലട്ര മാഹിന്‍ ഹാജിക്ക് ഉറപ്പുനല്‍കി. ഇതു സംബന്ധിച്ച് മാഹിന്‍ഹാജി നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എം എല്‍ എ ആയിരുന്ന എന്‍ എ നെല്ലിക്കുന്നും ജില്ലയിലെ യു ഡി എഫ് ഭാരവാഹികളും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. നിവേദക സംഘം വികസന രംഗത്തെ കാസര്‍കോടിന്റെ പോരായ്മകളും ആവശ്യങ്ങളും മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയുടെയും ശ്രദ്ധയില്‍പ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page